ഞാ​ൻ വി​വേ​ച​നം കാ​ണി​ച്ച​താ​യി തോ​ന്നു​ന്നു​വെ​ങ്കി​ൽ എ​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ട: നി​തി​ൻ ഗ​ഡ്ക്ക​രി
Thursday, April 18, 2024 1:55 AM IST
മും​ബൈ: ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ താ​ൻ എ​ന്തെ​ങ്കി​ലും വി​വേ​ച​നം കാ​ണി​ച്ച​താ​യി ആ​ർ​ക്കെ​ങ്കി​ലും തോ​ന്നി​യാ​ൽ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യും നാ​ഗ്പൂ​രി​ൽ നി​ന്നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ നി​തി​ൻ ഗ​ഡ്ക​രി.

എ​നി​ക്ക് ല​ഭി​ച്ച എ​ല്ലാ അം​ഗീ​കാ​ര​വും നാ​ഗ്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്, കു​ടും​ബ​ങ്ങ​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. അ​ങ്ങ​നെ പ​ല​തും. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ, ജോ​ലി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും ആ​രോ​ടെ​ങ്കി​ലും താ​ൻ വി​വേ​ച​നം കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ പി​ന്നെ എ​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല.

ഞാ​ൻ ആ​ത്മാ​ർ​ഥ​ത​യോ​ടെ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് തോ​നു​ന്നു​വെ​ങ്കി​ൽ ദ​യ​വാ​യി എ​നി​ക്ക് വോ​ട്ട് ചെ​യ്യു​ക.-​നി​തി​ൻ ഗ​ഡ്ക്ക​രി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.